പുനീതിന്റെ വേര്‍പ്പാട്; ഒരു ആരാധകന്‍ കൂടി ജീവനൊടുക്കി

ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ് കുമാറിന്റെ ആകസ്മിക വിയോഗത്തില്‍ മനംനൊന്ത് ഒരാള്‍ കൂടി ജീവനൊടുക്കി. ഹാസന്‍ സ്വദേശിയായ മയൂര (34) ആണ് ജീവനൊടുക്കിയത്. പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ കടുത്ത ദുഖത്തിലായിരുന്ന ഇയാള്‍ പുറത്തിറങ്ങാതെ വീട്ടിനകത്ത് തന്നെ കഴിയുകയായിരുന്നു. ഭക്ഷണത്തോടും വിരക്തി കാട്ടിയിരുന്ന മയൂരയെ ബുധനാഴ്ച വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

മയൂരയുടെ പിതാവ് എച്ച്.ആര്‍ നാഗരാജ് രാജ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു. രാജ് കുമാര്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന നാഗരാജ് രാജ് കുമാറിന്റെ മയൂര എന്ന ചിത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് മകന് അതേ പേരിട്ടത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു പുനീതിന്റെ മരണം. ഇതില്‍ മനംനൊന്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം പതിനൊന്നോളം പേരാണ് മരിച്ചത്. ഇതില്‍ എട്ടു പേര്‍ ജീവനൊടുക്കുകയും മൂന്ന് പേര്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.