Follow the News Bengaluru channel on WhatsApp

തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിനെ ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിനെ ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 22 തിങ്കളാഴ്ച യെലഹങ്കയ്ക്കും രാജനുകുണ്ടയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബെംഗളൂരു റൂറൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഹൈദരാബാദിലെ ശ്രീനഗർ കോളനിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എകെ റാവു ബിസിനസ് ആവിശ്യത്തിനായാണ് ബെംഗളൂരുവിലെത്തിയത്. നവംബർ 13 മുതൽ അദ്ദേഹം ബെംഗളൂരുവിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. റാവുവിന്റെ മൃതദേഹം ഒരു ലോക്കോ പൈലറ്റാണ് ആദ്യം കണ്ടത് പിന്നീട് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിൽ നിന്നും മുറിവുകളും കൈത്തണ്ടയിലും കഴുത്തിലും വെട്ടേറ്റതായും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കത്തിയും ബ്ലേഡും ഒരു ജോടി കത്രികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.