Follow the News Bengaluru channel on WhatsApp

വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയായ ബ്ലൂ ലൈനിന്റെ നിര്‍മാണ പ്രവൃത്തികള്‍ മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് ബാഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍) അറിയിച്ചു. ഹൈദരബാദ് ആസ്ഥാനമായ എന്‍.സി.സി ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. 2024 ഡിസംബറിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ബി.എം.ആര്‍.സി.എല്‍ എം.ഡി. അന്‍ജും പര്‍വേസ് പറഞ്ഞു.

മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കുന്ന ബ്ലൂ ലൈൻ പാതയുടെ പദ്ധതി ചെലവ് 2200 കോടി രൂപയാണ്. കെ. ആര്‍. പുരം മുതല്‍ വിമാനത്താവളം വരെയുള്ള പാതയുടെ നിര്‍മാണ തുക 14,788 കോടി രൂപ. 38.44 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മെട്രോയുടെ ഏറ്റവും പ്രധാനപ്പെട്ട പാതകളില്‍ ഒന്നായി ബ്ലൂ ലൈന്‍ മാറും. വിമാനത്താവളത്തിലെത്താനുള്ള നിലവിലെ യാത്രാ സമയം ഒന്നര – രണ്ടര മണിക്കൂറില്‍ നിന്നും 35 മിനിറ്റായി കുറയുമെന്നതാണ് ഏറെ ഗുണകരം. ഇതോടൊപ്പം വിമാനത്താവള റൂട്ടിലെ ഗതാഗതകുരുക്കും കുറയും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.