ദരിദ്രർ കുറവ് കേരളത്തിൽ കൂടുതൽ ബീഹാറിൽ
ന്യൂഡൽഹി: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിൽ. ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള സംസ്ഥാനം ബീഹാർ. നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ബിഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സൂചിക പ്രകാരം, ബിഹാറിലെ ജനസംഖ്യയിൽ 51.91 ശതമാനം പേരും ദരിദ്രരാണ്. ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശും മധ്യപ്രദേശും മുന്നിൽ നിൽക്കുമ്പോൾ കേരളം ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്.
ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും ദരിദ്രരാണ്. മധ്യപ്രദേശ് (36.65%) സൂചികയിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ, മേഘാലയ (32.67%) അഞ്ചാം സ്ഥാനത്താണ്. കേരളം (0.71%), ഗോവ (3.76%), സിക്കിം (3.82%), തമിഴ്നാട് (4.89%), പഞ്ചാബ് (5.59%) എന്നീ സംസ്ഥാനങ്ങളിലാണ് സൂചികയിൽ ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.