Follow the News Bengaluru channel on WhatsApp

ഒമിക്രോൺ; പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തിരുമാനം, കേരളത്തിലും കനത്ത ജാഗ്രത

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തിരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനങ്ങൾ പ്രത്യേകം യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

കേരളത്തിലും കനത്ത ജാഗ്രത പാലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് എത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് എത്തിയതിന് ശേഷവും പരിശോധന നടത്തണം. കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും ആവശ്യമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

വാക്‌സിനെ ഒമിക്രോണ്‍ അതിജീവിക്കുമോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പരിശോധന നടക്കുകയാണെന്നും കേരളത്തില്‍ വൈറസിന്റെ ജനിതക വകഭേദങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും വീണാ ജോര്‍ജ് അറിയിച്ചു.

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കോവിഡിന്‍റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ഹോം ക്വാറന്‍റൈന്‍ ഉൾപ്പെടെ നടപടികൾ ശക്തമാക്കണമെന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ആൾക്കൂട്ടം ഒഴിവാക്കുക ,മാസ്ക് ,സാനിട്ടൈസേർ ഉപയോഗവും കർശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിൻ കുത്തിവെപ്പും യോഗം വിലയിരുത്തി.

ഒമിക്രോൺ എന്ന് പേരിട്ട വകഭേദമുള്ള കോവിഡ് വൈറസ് തീവ്രവ്യാപന ശേഷിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിരോധ നടപടികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ലോകാരോഗ്യ സംഘടന, അംഗരാജ്യങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയതിനെ തുടർന്നാണ് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.