Follow the News Bengaluru channel on WhatsApp

ധാര്‍വാഡ് കോളേജിലെ കോവിഡ് ബാധിതരുടെ എണ്ണം 182 ആയി; ബെംഗളൂരുവിലെ സ്‌കൂളില്‍ 34 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ധാര്‍വാഡ് എസ്.ഡി.എം മെഡിക്കല്‍ കോളേജിലെ രോഗികളുടെ എണ്ണം 182 ആയി ഉയര്‍ന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 66 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികളില്‍ കൂടി പരിശോധന നടത്തിയതോടെ 116 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ കൂടി പരിശോധനക്ക് വിധേയമാകാനും ഐസൊലേഷനില്‍ കഴിയാനും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച മുഴുവന്‍ വിദ്യാര്‍ഥികളും രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിച്ചവരാണ്. വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 690 പേരെയാണ് ഇതിനകം പരിശോധനക്ക് വിധേയമാക്കിയത്. 3000 ഓളം ജീവനക്കാരാണ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നത്. ഇവരെ എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ ബെംഗളൂരുവിലെ ബോര്‍ഡിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികളും ജീവനക്കാരനുമുള്‍പ്പെടെ 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഫീല്‍ഡ് ഇന്റര്‍നാഷണല്‍ ബോര്‍ഡിംഗ് സ്‌കൂളിലാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ ജെ. മഞ്ജുനാഥ് പറഞ്ഞു. ബി.ബി.എം.പി. അധികൃതര്‍ സ്‌കൂളിലെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.