ദൃശ്യം 2 കന്നഡ റീമേക്ക് റിലീസ് പ്രഖ്യാപിച്ചു; സീതയായി നവ്യ നായര്‍
ബെംഗളൂരു: ദൃശ്യം 2 കന്നഡ റീമേക്ക് റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. ‘ദൃശ്യ 2’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് നവ്യ. ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രമാണ് ‘ദൃശ്യം 2’.
ഡിസംബർ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രവിചന്ദ്രൻനാണ് നായകനായെത്തുന്നത്. പി.വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റര്‍ടെയ്ന്‍മെന്റ്സാണ് നിർമിക്കുന്നത്. ആദ്യഭാഗത്തില്‍ അഭിനയിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിട്ടിരിക്കുന്നത്. നവ്യ നായരാണ് മലയാളത്തിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആശ ശരത് തന്നയാണ് കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ എത്തുന്നത്. പ്രഭുവാണ് സിദ്ദിഖ് വേഷമിട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014ലാണ് ‘ദൃശ്യ’ എന്ന പേരിൽ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്തത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.