Follow the News Bengaluru channel on WhatsApp

ഉദരരോഗങ്ങള്‍

പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നതാണ്‌ ഉദരരോഗങ്ങള്‍. വയറുവീര്‍പ്പ്‌, വേദന, നെഞ്ചെരിച്ചില്‍, വിശപ്പുകുറവ്‌, രുചിയില്ലായ്മ, ദഹനക്കുറവ്‌, ഛര്‍ദ്ദി, വയറിളക്കം, മലബന്ധം, ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ രോഗിക്കുണ്ടാകും. എല്ലാ രോഗങ്ങള്‍ക്കും കാരണം വേണ്ടത്ര ദഹനശക്തിയില്ലാത്തതുകൊണ്ടാണ്‌ എന്നു പറയാം. അമിതാഹാരം, സമയനിഷ്ഠ തയില്ലാതുള്ള ആഹാരശീലം, എരിവും പുളിയും ഉപ്പും അധികമുള്ള ഭക്ഷണം ശീലിക്കുക, കൊഴുപ്പ്‌ അധികമുള്ള ഭക്ഷണം അമിതമായി ഉപയോഗിക്കുക, ആഹാരം കഴിച്ചയുടന്‍ അധ്വാനമുള്ള ജോലികള്‍ ചെയ്യുക, കൃത്രിമനിറങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ചേര്‍ന്ന ആഹാര പാനീയങ്ങളുടെ ഉപയോഗം, മലിനമായ ആഹാരം, കൂടുതല്‍ സമയം ഒരേ ഇരിപ്പ്‌, വ്യായാമമില്ലായ്മ, ഉറക്കക്കുറവ്‌ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഇക്കാലത്ത്‌ ഒരാളെ ഉദരരോഗിയാക്കി മാറ്റുന്നുണ്ട്‌.

അപ്പന്‍ഡിസൈറ്റിസ്‌, ഗാസ്ട്രോഈസോഫാഗിയല്‍ റിഫ്‌ളക്‌സ്‌ ഡിസീസ്‌ (GERD), പെപ്റ്റിക്‌ അള്‍സര്‍, ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസ്‌, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം, ഗാള്‍സ്റ്റോണ്‍സ്‌, ക്രോണിക്‌ ഡയേറിയ, ക്രോണിക്‌ കോണ്‍സ്റ്റിപേഷന്‍, ഗാസ്ട്രോ എന്റെറൈറ്റിസ്‌, അസൈറ്റിസ്‌ എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന ഉദരരോഗങ്ങളാണ്‌.
വയറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ പ്രധാനകാരണം

ആഹാരരീതിയിലുള്ള കൃത്യനിഷ്ഠയില്ലായ്മയാണ്‌. സമയം തെറ്റി ഭക്ഷണം കഴിക്കുമ്പോള്‍ ഉദരത്തിലുള്ള അമ്ലത്തിന്റെ അളവ്‌ വര്‍ദ്ധിച്ച്‌ വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടായി കാലക്രമേണ അള്‍സര്‍ രോഗമായി മാറും.

ഉദരരോഗങ്ങള്‍ക്ക്‌ രോഗാവസ്ഥയ്ക്കനുസരിച്ച്‌ സാധാരണയായി ഉപയോഗപ്പെടുത്തുന്ന ഓഷധങ്ങളാണ്‌ ഇന്ദുകാന്തം കഷായം, ബലാപുനര്‍ന്നവാദികഷായം, ശംഖഭസ്മം, പരുഷകാദിലേഹം, അഷ്ടചൂര്‍ണം, ബൃഹത് വൈശ്വാനരചൂര്‍ണം, വിലാദിഗുളിക, കുടജാരിഷ്ടം എന്നു തുടങ്ങിയവ.

ദഹനശക്തി ശരിയായ രീതിയിലാകുവാന്‍ ചിട്ടയായും കൃത്യസമയത്തും മിതമായും ഉള്ള ഭക്ഷണശീലമാണ്‌ സ്വീകരിക്കേണ്ടത്‌. ആമാശയത്തിന്റെ പകുതിഭാഗം ആഹാരംകൊണ്ടും കാല്‍ഭാഗം വെള്ളംകൊണ്ടും നിറയ്ക്കണമെന്നും ബാക്കിവരുന്ന കാല്‍ഭാഗം ഒഴിച്ചിടണ മെന്നുമാണ്‌ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്‌. ചുക്കും കൊത്തമല്ലിയുമിട്ട തിളപ്പിച്ചവെള്ളം ആഹാരത്തോടൊപ്പം കുടിക്കുന്നത്‌ ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്‌. മഞ്ഞള്‍, കറിവേപ്പില, വെളുത്തുള്ളി എന്നിവയിട്ട്‌ കാച്ചിയ മോര് ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നത്‌ ദഹന പ്രശ്നങ്ങള്‍ക്ക്‌ ഒരു പരിഹാരമാണ്‌.

ദഹനശക്തിയ്ക്ക്‌ അനുസരിച്ചുള്ള പോഷണസമ്പുഷ്ടമായ ആഹാരം, വൈദ്യനിര്‍ദ്ദേശാ നുസൃതമുള്ള ഓഷധഉപയോഗം എന്നിവകൊണ്ട്‌ ഉദരരോഗങ്ങളെ ശമിപ്പിക്കാവുന്നതാണ്‌.

ഉദരരോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ആയുർവേദ ചികിത്സ ബെംഗളൂരു ജയനഗറിലുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയിൽ ലഭ്യമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പറുകളിലും blorebr@aryavaidyasala.com എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.