Follow the News Bengaluru channel on WhatsApp

മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്ന് ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മഴക്കെടുതി വിലയിരുത്തുകൾക്കായി കേന്ദ്രസംഘത്തെ അയക്കണമെന്ന് അഭ്യർഥിച്ച് ധനവകുപ്പ് ദുരന്തനിവാരണ സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു.

ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തന്നെ ദുരിതാശ്വാസ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി മൂലം സംസ്ഥനത്ത് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വൻതോതിൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാത്രമല്ല കൃഷികൾ നശിച്ചു. ഇത് കർഷകരെ വളരെയധികം ദുരിതത്തിലാഴ്ത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഴക്കെടുതിയുടെ നാശനഷ്ടം സംസ്ഥാന സർക്കാർ വിലയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കേന്ദ്രസംഘം വിലയിരുത്തൽ പൂർത്തിയാക്കിയാൽ കേന്ദ്രത്തിന് വിശദമായ നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലകളിൽ 685 കോടി രൂപയുണ്ടെന്നും ദാവൻഗെരെ പോലുള്ള ചില ജില്ലകളിൽ ദുരിതാശ്വാസ തുക വിതരണം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.