Follow the News Bengaluru channel on WhatsApp

കോവിഡ്; കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധനകള്‍ കര്‍ശനമാക്കി കർണാടക

ബെംഗളൂരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിശോധനകള്‍ കര്‍ശനമാക്കി കര്‍ണാടക. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്ക് പുറമെ ബെംഗളൂരുവിലും കർശന പരിശോധന ആരംഭിച്ചു.

ബെംഗളൂരുവിലെ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധനക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. കേരളത്തില്‍ നിന്നുള്ള എല്ലാ യാത്രക്കാരേയും പരിശോധനക്ക് വിധേയമാക്കാനാണ് നിര്‍ദേശം. മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പരിശോധന കടുപ്പിച്ചത്. 24 മണിക്കൂറും പരിശോധന ഏര്‍പ്പെടുത്താന്നാണ് ബി.ബി.എം.പി ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്ന് വീതം പരിശോധന സംഘത്തെയാണ് ബെംഗളൂരുവിൽ പരിശോധനയ്ക്കായി നിയോഗിച്ചത്. ഇതിനിന് പുറമെ നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ അതിര്‍ത്തികളിലും പരിശോധന സംവിധാനം ഒരുക്കാനും ലക്ഷ്യമുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മൈസൂരു, ചാമരാജ നഗര്‍, കുടക്, ദക്ഷിണ കന്നഡ ജില്ലകളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചാമരാജനഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമള്‍ കഴിഞ്ഞ ദിവസം രാത്രി മൂലെഹോളെ ചെക്ക് പോസ്റ്റില്‍ എത്തി പരിശോധന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്ത ഒരാളെ പോലും കടത്തിവിടരുതെന്നാണ് നിര്‍ദേശം. മൈസൂരു ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെ. എച്ച് പ്രസാദ് ഞായറാഴ്ച രാവിലെ ബാവലി ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയിരുന്നു

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും കാര്യമായ പരിശോധനകളൊന്നും നടന്നിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് അഞ്ചോളം കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പഴയ ഉത്തരവ് അധികൃതര്‍ കര്‍ശനമാക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.