Follow the News Bengaluru channel on WhatsApp

റാഗ് ചെയ്ത് പണം തട്ടി; ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: റാഗ് ചെയ്ത് പണം തട്ടിയ കേസില്‍ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരുവില്‍ പിടിയിലായി. ഗുരുവായൂര്‍ സ്വദേശി പ്രവീഷ് (21), ഇടുക്കി തങ്കമണി സ്വദേശികളായ നന്ദു (19), അലന്‍ (19), അഭി(19), തൃശൂര്‍ കണ്ടാണിശേരി ഗോപീകൃഷ്ണ (21), ചാവക്കാട് സ്വദേശികളായ വിഷ്ണു (22), ജാസില്‍ മുഹമ്മദ് (19), ഹസന്‍ (21), ചെറുവത്തൂര്‍ സ്വദേശി ഷിഹാസ് (20) എന്നിവരെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നവരാണ് ഇവരെല്ലാം.

മംഗളൂരു ഇന്ദിരാ കോളേജിലെ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥികളായ കണ്ണൂര്‍ പാപ്പിനശേരി വേളാപുരം സ്വദേശി അമല്‍ ഗിരീഷ് (21), സഹപാഠിയായ കാര്‍ത്തിക്ക് എന്നിവരാണ് ഇവരുടെ ക്രൂരതക്ക് ഇരയായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഷോപ്പിങ്ങിനിറങ്ങിയ ഇരുവരേയും വഴിയില്‍ വെച്ച് കണ്ടുമുട്ടിയ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടു പോകുകയും റാഗിംഗിന് വിധേയമാക്കുകയുമായിരുന്നു. അപ്പാർട്ട്മെൻറിലെത്തിച്ച അമലിനേയും കാർത്തിക്കിനേയും ഹെൽമറ്റ് കൊണ്ടും കൈ കൊണ്ടും മർദ്ദിക്കുകയും പാട്ടുപാടിപ്പിക്കുകയും ഷേവ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ അക്കൗണ്ടില്‍ നിന്നും പ്രതികളിലൊരാളുടെ അക്കൗണ്ടിലേക്ക് നിര്‍ബന്ധിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും പിന്നീട് ഇരുവരേയും അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നു.

മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അമലും കാരത്തിക്കും പിന്നീട് പോലീസില്‍ പരാതി നല്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഒമ്പത് പ്രതികളേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവർക്കെതിരെ ഇന്ത്യൻ ക്രിമിനൽ ശിക്ഷ നിയമം, കർണാടക എഡ്യൂക്കേഷൻ ആക്ട് എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.