Follow the News Bengaluru channel on WhatsApp

ഒമിക്രോൺ; അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കാണമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കാണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 13 രാജ്യങ്ങളിൽ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

പല രാജ്യങ്ങളും ഇതിനകം വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയും നമ്മൾ വൈകാൻ പാടില്ലെന്നും മിക്ക അന്താരാഷ്ട്ര വിമാനങ്ങളും ഡൽഹിയിലേക്കാണ് എത്തുന്നത്. അതിനാൽ ഇത് ഏറ്റവും ബാധിക്കുന്നതും ഡൽഹിയെയാണ്. അതിനാൽ ദയവായി എത്രയും വേഗം വിമാന സർവീസുകൾ നിർത്തലാക്കാൻ കെജ്രിവാൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പി പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ മുപ്പത്തിയൊൻപതുകാരന് ചണ്ഡീഗഡിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്കും വൈറസ് ബാധയുണ്ടായി. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി അയക്കുമെന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ അഭ്യർത്ഥന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.