ഒമിക്രോണിനെതിരെ വാക്സിൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സംഘം സ്വർണാഭരണങ്ങൾ കവർന്നു
ബെംഗളൂരു: ഒമിക്രോണിനെതിരെ വാക്സിൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സംഘം സ്വർണാഭരണങ്ങൾ കവർന്നു. യശ്വന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൃന്ദാവനഗറിലെ സമ്പത്ത് സിങ്ങിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വാക്സിനേഷൻ ഡ്രൈവിന്റെ ജോലിയിലാണെന്ന് വിശ്വസിപ്പിച്ച് സംഘം വീടിനകത്ത് കയറുകയായിരുന്നു. വാക്സിനേഷൻ ഡ്യൂട്ടിയിൽ മെഡിക്കൽ സ്റ്റാഫായി പ്രവർത്തിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും അവർ വീട്ടുകാരെ ധരിപ്പിച്ചു. സമ്പത്ത് സിങ്ങിന്റെ ഭാര്യ പിസ്ത ദേവിയോടും മരുമകൾ രക്ഷയോടും സംഘം കോവിഡ് -19 വാക്സിനേഷനെ കുറിച്ച് അന്വേഷിച്ചു.
ഒമിക്റോണിന്റെ വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വന്നതാണെന്ന് അറിയിച്ചെങ്കിലും സംശയം തോന്നിയ പിസ്ത ദേവി തന്റെ ഭർത്താവിനെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ പിസ്ത ദേവിയെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. 50 ഗ്രാം സ്വർണം മോഷണം പോയതായി പോലീസ് അറിയിച്ചു.
പിന്നീട് പ്രതികൾ ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.