Follow the News Bengaluru channel on WhatsApp

കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തിലെ നാലു മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: അന്തര്‍സംസ്ഥാന കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തിലെ നാലു മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ജെ.പി.നഗറില്‍ താമസിക്കുന്ന മുഹമ്മദ് സാഹില്‍, ഫൈസല്‍, ഫസല്‍, അബ്ദുള്‍ മനാസ് എന്നിവരാണ് അറസ്റ്റിലായത്. കണക്കില്‍പ്പെടാത്ത പണവുമായി ജഗരനഹള്ളിയിലെ എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ എത്തിയ സംഘാംഗമായ മുഹമ്മദ് സാഹിലിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയുo തുടര്‍ന്ന് പുട്ടണെഹള്ളി പോലീസ് എത്തി പിടികൂടുകയും ചെയ്തതോടെയാണ് കള്ളപ്പണ ഇടപാട് സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. എ.ടി.എമ്മില്‍ കയറിയ സാഹില്‍ ഏറെ നേരം പുറത്തുവരാത്തത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ സാഹിലിനെ നിരീക്ഷിച്ചപ്പോള്‍ സാഹിലിന്റെ കൈവശം വടിവാള്‍ കാണുകയും തുടര്‍ന്ന് സമീപവാസികളെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ എത്തി സാഹിലിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സാഹിലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കള്ളപ്പണക്കാരില്‍ നിന്നും പണം വാങ്ങി വിവിധ അക്കൗണ്ടുകളിലേക്ക് പലതവണയായി നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്നതാണ് ഇവരുടെ രീതി. ഇതിന് മാസം 60,000 രൂപവരെ ഇവര്‍ കമീഷന്‍ വാങ്ങും. ജെ. പി.നഗറിലെ വീട്ടിലെത്തിയാണ് ഇടപാടുകാര്‍ ഇവര്‍ക്ക് പണം നല്‍കിയിരുന്നത്. നിക്ഷേപിക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ ഇടപാടുകാര്‍ ഇവര്‍ക്ക് വാട്‌സ് അപ്പ് വഴി അയച്ചുകൊടുക്കും. പ്രതികളില്‍ നിന്നും 20 ലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതിന്റെ 2656 സ്ലിപ്പുകളും നോട്ടെണ്ണല്‍ ഉപകരണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർ 185 അക്കൗണ്ടിലായി 31.5 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു. പ്രധാന പ്രതികളിലേക്കടക്കം അന്വേഷണം നടക്കുകയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.