Follow the News Bengaluru channel on WhatsApp

ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ദുബായിലേക്ക് പുറപ്പെട്ട സംഭവം; ബെംഗളൂരുവിലെ ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസ്

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ പൗരന് ആദ്യം കോവിഡ് സ്ഥിരീകരിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ ഹോട്ടലിന് ബെംഗളൂരു കോര്‍പ്പറേഷന്‍ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വസന്ത നഗറിലെ ഷാംഗ്രി-ലാ ഹോട്ടലിനാണ് അധികൃതര്‍ നോട്ടീസ് അയച്ചത്. നവംബര്‍ 20 ന് ബെംഗളൂരുവിലെത്തിയ 66 കാരനായ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.

14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും ഇയാളെ പുറത്തേക്ക് വിട്ടതിനാണ് നോട്ടീസ് അയച്ചത്. നവംബര്‍ 25 ന് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനായി പുറത്തേക്ക് പോവുകയും തുടര്‍ന്ന് നഗരത്തിലെ ഒരു സ്വകാര്യ ലാബ് സന്ദര്‍ശിച്ച് ആര്‍. ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുകയും 27 ന് ദുബായിലേക്ക് പോവുകയുമായിരുന്നു ഇയാള്‍. ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അധികൃതര്‍ നോട്ടീസില്‍ വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.