വാക്സിനെടുക്കാത്തവരെ കോളേജുകളിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
ബെംഗളൂരു: കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കാത്ത 18 വയസിന് മുകളിലുള്ള വിദ്യാര്‍ഥികളേയോ അധ്യാപകരേയോ കോളേജിലോ സ്കൂളുകളിലോ പ്രവേശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി കര്‍ണാടക ഹൈക്കോടതി. സ്കൂളുകളിലും കോളേജുകളിലും വാക്സിന് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, സച്ചിന് ശങ്കര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2021 ജൂലൈ 18 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വാക്സിനേഷന് സര്‍ക്കുലര്‍ ഭരണഘടന ഉറപ്പ് നല്കുന്ന മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നാണ് മംഗളൂരുവില്‍ നിന്നുള്ള ഡോ.ബി. ശ്രീനിവാസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളുകയായിരുന്നു. വാക്സിന് സ്വീകരിക്കാത്ത വിദ്യാര്‍ഥികളേയോ അധ്യാപകരേയോ സ്കൂളിലോ കോളേജിലോ പ്രവേശിപ്പിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നടപടി ശരിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.