Follow the News Bengaluru channel on WhatsApp

ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി എസ്.എം.എസ് വഴി പിഴ അറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് നിയമം ലംഘിക്കുന്നുന്നവര്‍ക്ക് എസ്.എം.എസ് വഴി പിഴ സംബന്ധിച്ചുള്ള വിവരങ്ങള്‍ അയക്കുമെന്ന് സിറ്റി പോലീസ്. നിയമ ലംഘകര്‍ക്ക് നേരത്തെ അയച്ചിരുന്ന നോട്ടീസിന് പകരമായാണ് ഡിജിറ്റല്‍ അറിയിപ്പിലേക്ക് സിറ്റി പോലിസ് മാറുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നഗരത്തില്‍ ആരംഭിച്ചതായി സിറ്റി പോലീസ് കമീഷണര്‍ കമാല്‍പന്ത് അറിയിച്ചു. നോട്ടീസ് വഴി അയക്കുമ്പോഴുള്ള സാമ്പത്തിക ചെലവ് കുറക്കാനും അയക്കാനുള്ള കാലതാമസം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വിജയകരമായാല്‍ നിലവിലുണ്ടായിരുന്ന നോട്ടീസ് അയക്കല്‍ രീതി പൂര്‍ണമായും ഒഴിവാക്കും. ട്രാഫിക് ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഉടമ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ നമ്പറിലാണ് സന്ദേശം അയക്കുന്നത്. മറ്റാരെങ്കിലും വാഹനമോടിച്ച് നിയമ ലംഘനം നടത്തിയാലും വാഹന ഉടമയുടെ നമ്പറിലായിരിക്കും സന്ദേശം എത്തുക. ട്രാഫിക് വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ വാഹന ഉപയോക്താക്കളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.