Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിച്ച് 46 കാരി വെന്റിലേറ്ററില്‍ കഴിഞ്ഞത് 104 ദിവസം; കോവിഡിനെ തോല്‍പ്പിച്ച് വീണ്ടും ജീവിതത്തിലേക്ക്

ബെംഗളൂരു: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി 104 ദിവസം വെന്റിലേറ്റര്‍ ചികിത്സയിലായിരുന്ന 46 കാരി ജീവിതത്തിലേക്ക് തിരിച്ചെത്തി. വടക്കന്‍ കര്‍ണാടകയിലെ കൊപ്പള്‍ ജില്ലയിലെ ബോഡരു സ്വദേശി ഗീതമ്മയാണ് ദീര്‍ഘകാലത്തെ ചികിത്സക്ക് ശേഷം കോവിഡിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇത്തരം കേസുകളില്‍ മൂന്നു മാസത്തോളമുള്ള വെന്റിലേറ്റര്‍ ചികിത്സ അപൂര്‍വ്വമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കര്‍ഷക തൊഴിലാളിയായ ഗീതമ്മക്ക് ജൂലൈ മൂന്നിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നാട്ടില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു രോഗം പകര്‍ന്നത്. തുടര്‍ന്ന് കൊപ്പാള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ രോഗം ഗുരുതമാക്കിയതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളോളും ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇത് ഡോക്ടര്‍മാരിലും ബന്ധുക്കളിലും ആശങ്കയുണ്ടാക്കി.

158 ദിവസമാണ് ചികിത്സക്കായി ഗീതമ്മ ആശുപത്രിയില്‍ കഴിഞ്ഞത്. ഇതില്‍ 104 ദിവസവും വെന്റിലേറ്ററിലായിരുന്നു. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍, 80 ശതമാനത്തിലേറെ അണുബാധയുണ്ടായാല്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഒരു മാസത്തിന് ശേഷം ഇവര്‍ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നുവെന്ന് ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. വേണുഗോപാല്‍ പറഞ്ഞു. ഗീതമ്മയുടെ ആരോഗ്യകരമായ ജീവിതരീതിയും ആത്മവിശ്വാസവും ധൈര്യവുമായിരുന്നു ഇതിന് മുതല്‍കൂട്ടായതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ചൊവ്വാഴ്ച ഗീതമ്മ ആശുപത്രി വിട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.