Follow the News Bengaluru channel on WhatsApp

പുകവലിക്കാത്ത തലമുറയെ വാർത്തെടുക്കാൻ ന്യൂസിലാൻഡ്

വെല്ലിങ്ടൺ: പുകവലിക്കാത്ത തലമുറയെ വാർത്തെടുക്കാൻ ഒരുങ്ങി ന്യൂസിലാൻഡ്. ഇതിന്റെ ഭാഗമായി 14 വയസ്സും അതിൽ താഴെയും പ്രായമുള്ളവർക്ക് പുകവലി ആജീവനാന്തം വിലക്കാനുള്ള നടപടി ന്യൂസിലാൻഡ് ആരംഭിച്ചു. ഘട്ടം ഘട്ടമായി പുതുതലമുറകളെ പുകവലിക്കാത്തവരായി വാർത്തെടുക്കുകയാണ് ലക്ഷ്യം.

വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ നിയമം അടുത്തകൊല്ലം മുതൽ പ്രാബല്യത്തിലാകും. സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞപ്രായം വർഷം തോറും കൂട്ടുകയും ചെയ്യും. നിലവിൽ രാജ്യത്ത് സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞപ്രായം 18 വയസ്സാണ്. 2025-ഓടെ ന്യൂസീലൻഡുകാരിൽ 5% താഴെമാത്രം പുകവലിക്കാർ എന്നതാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ആജീവനാന്ത പുകവലി നിരോധനം മറ്റുപ്രായക്കാരായ ഉപഭോക്താക്കളെ കുറച്ച് വർഷത്തേക്ക് ബാധിക്കില്ല.

നിക്കോട്ടിൻ അളവ് വളരെ കുറവുള്ള പുകയില ഉത്പന്നങ്ങൾമാത്രം വിൽക്കാൻ അനുവദിക്കാനും ഒപ്പം അവ വിൽക്കുന്ന കടകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഏകദേശം 50 ലക്ഷംമാത്രം ജനസംഖ്യയുള്ള ന്യൂസീലൻഡിലെ 15 വയസ്സിന് മുകളിലുള്ള 11.6 ശതമാനം പേരും സിഗരറ്റ് വലിക്കുന്നുണ്ടെന്നാണ് കണക്ക്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.