Follow the News Bengaluru channel on WhatsApp

കോവിഡ് അവലോകന യോഗം; പുതിയ നിയന്ത്രണങ്ങളില്ല, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് തുടരും

ബെംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ വിധേയമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്ത് തിരക്കിട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യം ഉള്‍പ്പെടെ ഒരാഴ്ചത്തെ സ്ഥിതിഗതികള്‍ കൂടി നിരീക്ഷിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്തുള്ള പ്രത്യേക നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഒരാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരുമെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നീരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഹോസ്റ്റലുകളിലേയും കോവിഡ് ക്ലസ്റ്ററുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണകള്‍ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കുമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങൾ ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം മെയ് – ജൂണ്‍ മാസങ്ങളില്‍ നടത്തിയ രീതിയില്‍ പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.