പൂജക്കിടെ 20 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല പശുവിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ബെംഗളൂരു: പശു അബദ്ധത്തിൽ വിഴുങ്ങിയ 80000 രൂപയോളം വിലയുള്ള സ്വർണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ സിര്‍സിയിലെ ശ്രീകാന്ത് ഹെഗ്ഡെ എന്ന ആളുടെ പശുവാണ് 20 ഗ്രാം തൂക്കമുള്ള മാല വിഴുങ്ങിയത്.
ഒരു മാസം മുമ്പ് ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്. ഗോപൂജയുടെ ഭാഗമായി പൂക്കള്‍, സ്വര്‍ണമാല എന്നിവകൊണ്ട് പശുവിനെ അണിയിച്ചിരുന്നു. പൂജക്ക് ശേഷം സമീപത്ത് ഇവ ഊരിവെച്ചപ്പോള്‍ പശു പൂക്കള്‍ക്കൊപ്പം സ്വര്‍ണമാലയും ചവച്ചിറക്കുകയായിരുന്നു. മാലതിരിച്ചുകിട്ടാനായി ഒരു മാസത്തോളം പശുവിന്റെ ചാണകത്തില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സമീപത്തെ മൃഗഡോക്ടറെ സമീപിക്കുകയും സ്കാനിംഗ് നടത്തി പശുവിന്റെ ശരീരത്തിനകത്ത് സ്വര്‍ണം സ്ഥിരീകരിക്കുകയും തുടർന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയുമായിരുന്നു.
ശസ്ത്രക്രിയ നടത്തി സ്വര്‍ണം പുറത്തെടുത്തപ്പോൾ 18 ഗ്രാം മാത്രമാണ് വീണ്ടെടുക്കാനായത്. മാലയുടെ ഒരു ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം പശു സുഖം പ്രാപിച്ചു വരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.