Follow the News Bengaluru channel on WhatsApp

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഉടൻതന്നെ അപ്ഡേറ്റ് ചെയ്യണം; കേന്ദ്ര ഐടി വകുപ്പ്

ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻതന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര ഐടി വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

സ്ക്രീനിന്റെ മുകളിൽ വലതുവശത്തായി വരുന്ന അപ്ഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേർഷനിലേക്ക് മാറാം. ഗൂഗിൾ ക്രോം ബ്രൗസറിൽ ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണിത്.

ഈ പ്രശ്നങ്ങൾ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തിൽ നുഴഞ്ഞുകയറി അക്രമികൾക്ക് വ്യക്തിഗത വിവരങ്ങൾ ചോർത്തി മാൽവെയറുകൾ നിക്ഷേപിക്കാനുമാകുമെന്ന് ഇവർ കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് ഗൂഗിൾ പുതിയ അപ്ഡേറ്റ് ഇറക്കിയത്. പുതിയ അപ്ഡേറ്റിന് 22 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇവയിൽ ഭൂരിഭാഗവും കണ്ടെത്തിയത് പുറമേ നിന്നുള്ള ഗവേഷകരാണെന്നും അവർ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.