Follow the News Bengaluru channel on WhatsApp

ക്ഷേത്രത്തിന് സമീപത്തെ പൊതുവഴി ഉപയോഗിച്ച ദളിത് യുവാവിന് ക്രൂരമര്‍ദനം

ബെംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ പൊതുവഴി ഉപയോഗിച്ച ദളിത് യുവാവിന് ക്രൂരമര്‍ദനം. മൈസൂരു എച്ച്.ഡി. കോട്ട താലൂക്കിലെ അന്നൂര്‍-ഹൊസഹള്ളി ഗ്രാമത്തിലാണ് സംഭവം. ആദി കര്‍ണാടക എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട മഹേഷ് (29) എന്ന യുവാവാണ് മര്‍ദനത്തിന് ഇരയായത്. ലിംഗായത്ത് സമുദായത്തില്‍ പെട്ടവരാണ് മര്‍ദിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മഹേഷ്. ക്ഷേത്രത്തിന് സമീപത്തെ റോഡിലെത്തിയപ്പോള്‍ ലിംഗായത്ത് സമുദായക്കാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

മുന്നൂറോളം ലിംഗായത്ത് കുടുംബങ്ങളും 35 ആദി കര്‍ണാടക കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു സമുദായങ്ങളും ഒരുമിച്ച് അഞ്ചു വര്‍ഷം മുമ്പാണ് ഇവിടെ ക്ഷേത്രം നിര്‍മിച്ചത്. എന്നാല്‍ ക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞതോടെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് ലിംഗായത്ത് സമുദായക്കാര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡില്‍ പോലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.