Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തണമെന്ന് കർണാടക കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി ശുപാർശ

ബെംഗളൂരു: നഗരത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒമിക്രോൺ വ്യാപനത്തിന് തടയിടാൻ രാത്രി കർഫ്യൂ ഏർപ്പെടുത്തണമെന്ന് കർണാടക കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി ശുപാർശ ചെയ്തു.

പുതുവത്സരത്തോട് അനുബന്ധിച്ച് നഗരത്തിൽ ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാലാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തണമെന്ന് ആവിശ്യമുയർന്നത്. 2021 ഡിസംബർ 30-നും 2022 ജനുവരി 2-നും ഇടയിൽ ബെംഗളൂരുവിലും മറ്റ് നഗരങ്ങളിലും രാത്രി 7 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തണമെന്നാണ് ശുപാർശ.

പുതുവത്സര രാവിൽ സ്ഥാപിതമായ വേദികളിൽ വലുതും ചെറുതുമായ ഒത്തുചേരലുകൾ നിരോധിക്കണമെന്നും പാനൽ നിർദ്ദേശിച്ചു. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ പതിവ് പ്രവർത്തനങ്ങൾ തുടരാമെങ്കിലും ഈ സ്ഥലങ്ങളിൽ സംഘടിത ഒത്തുചേരലുകൾ അനുവദിക്കരുതെന്ന് പാനൽ പറഞ്ഞു. പ്രധാന റോഡുകൾ, മാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയിലെ ആഘോഷങ്ങൾ അനുവദിക്കരുതെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

കൂടാതെ, ആവശ്യമാണെങ്കിൽ സെക്ഷൻ 144 നടപ്പിലാക്കുകയും ദുരന്ത നിവാരണ നിയമവും പകർച്ചവ്യാധി നിയമവും ചുമത്തുകയും ചെയ്യും.
ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ എന്നിവിടങ്ങളിൽ വൈദികർ നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം എന്നീ നിർദേശങ്ങളും സമിതി സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.