Follow the News Bengaluru channel on WhatsApp

നോർക്ക ഇൻഷ്വറൻസിനുള്ള അപേക്ഷകൾ കൈമാറി

ബെംഗളൂരു : പ്രവാസി മലയാളികൾക്കായുള്ള കേരള സർക്കാരിന്റെ നോർക്ക ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡിനുവേണ്ടി കേരളസമാജം വൈറ്റ്ഫീൽഡ്, ബാംഗ്ലൂർ സിറ്റി സോണുകൾ സമാഹരിച്ച അപേക്ഷകൾ നോർക്ക ഓഫീസിൽ സമർപ്പിച്ചു.

വൈറ്റ്ഫീൽഡ് സോണിൽ നിന്നും ചെയർമാൻ ഡി. ഷാജി, കൺവീനർ ഒ.കെ. അനിൽകുമാർ, യുവജനവിഭാഗം കൺവീനർ എന്നിവർ ചേർന്നും ബാംഗ്ലൂർ സിറ്റി സോണിൽ നിന്നും ചെയർമാൻ ലിൻ്റോ കുര്യൻ, ജോയിൻ്റ് സെക്രട്ടറി വിനേഷ് കെ, കൺവീനർ ശ്രീജിത്ത് വി, ലേഡീസ് വിംഗ് വൈസ് ചെയർപേഴ്സൺ സുധ വിനേഷ് ലേഡീസ് വിംഗ് കൺവീനർ സനിജ ശ്രീജിത്ത് എന്നിവർ ചേർന്നുമാണ് ബെംഗളൂരു നോർക്ക ഓഫീസർ റീസ രഞ്ജിത്തിന് അപേക്ഷകൾ കൈമാറിയത്.

കേരള സമാജം വൈറ്റ്ഫീൽഡ് സോൺ സമാഹരിച്ച നോർക്ക കാർഡിനുള്ള അപേക്ഷകൾ നോർക്ക ഓഫീസിൽ സമർപ്പിക്കുന്നു

18 മുതല്‍ 70 വയസ്സുവരെ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് നാലു ലക്ഷം രൂപ വരെ അപകട ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുന്നതാണ് നോർക്ക റൂട്ട്സ് അപകട ഇൻഷുറൻസ് പദ്ധതി. നേരത്തെ രണ്ടു ലക്ഷമായിരുന്ന തുക പിന്നീട് നാലു ലക്ഷമായി ഉയർത്തുകയായിരുന്നു.

ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി www.norkaroots.org എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് ഓണ്‍ലൈന്‍ പേയ്മെന്റ് ആയി മാത്രമേ സീകരിക്കകുയുള്ളു.

സംഘടനകള്‍ വഴി ശേഖരിക്കുന്ന അപേക്ഷകള്‍ കൂട്ടായി സമര്‍പ്പിക്കുന്നതിന് നോര്‍ക്ക ഓഫീസുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 080-25 585090


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.