കർണാടകയിൽ അഞ്ച് പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
ബെംഗളൂരു: കർണാടകയിൽ അഞ്ചു പേർക്കു കൂടി കോവിഡിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 19 ആയി ഉയർന്നു.
മംഗളൂരു, ധാർവാഡ് ശിവമോഗ എന്നിവിടങ്ങളിൽ ഒരോ കേസും ഉഡുപിയിൽ രണ്ടു കേസുകളുമാണ് സ്ഥിരീകരിച്ചത്.
മംഗളൂരുവിൽ 19 വയസുള്ള വിദ്യാർഥിനിക്കും ധാർവാഡിൽ 54 വയസുള്ള പുരുഷനും ശിവമോഗ ഭദ്രാവതിയിലെ 20 വയസുള്ള കോളേജ് വിദ്യാർഥിനിക്കും ഉഡുപ്പിയിൽ നിന്നുള്ള 82 കാരനും 73 കാരിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിൽ നിലവിലുള്ള കോവിഡ് ക്ലസ്റ്ററുകളിൽ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർക്ക് ലക്ഷണങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് അധികൃതർ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച എല്ലാവരും കോവിഡ് വാക്സിൻ്റെ ഇരു ഡോസുകളും സ്വീകരിച്ചവരാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.