Follow the News Bengaluru channel on WhatsApp

സമ്മർദം ചെലുത്തി മതം മാറ്റാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: ദാരിദ്ര്യവും നിസ്സഹായതയും മുതലെടുത്ത് മതപരിവർത്തനം നടത്താൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ബെളഗാവിയിൽ
വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തന നിയമം സംസ്ഥാനത്ത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സഹായങ്ങൾ നൽകി ആളുകളെ പ്രലോഭിച്ച് മതം സ്വീകരിക്കാനാള്ള ശ്രമങ്ങളെയാണ് സർക്കാർ എതിർക്കുന്നത്. നിയമപ്രകാരം മതപരിവർത്തനത്തിന് ആളുകളെ ആകർഷിക്കാൻ സഹായിക്കുന്ന ഒരു വ്യവസ്ഥയും ഭരണഘടന സംവിധാനത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനമെന്നാൽ ഒരു സമൂഹത്തിലെ ആളുകളുടെ എണ്ണം വർധിപ്പിക്കലാണെന്നാണ് നിലവിലെ ചിന്താഗതി. എന്നാൽ ഇത്തരം ചിന്താഗതികൾ സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും സർക്കാരും രാഷ്ട്രവും ഇത്തരം അനീതികൾ അനുവദിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു.

ഭൂമിശാസ്ത്രപരമായ കടന്നുകയറ്റത്തിന് പുറമേ മതപരമായ കടന്നുകയറ്റവും നടക്കുന്നുണ്ടെന്നും ഭൂമിശാസ്ത്രപരമായ കടന്നുകയറ്റം വേഗത്തിലാണെങ്കിൽ മതപരമായ കയറ്റം പതുക്കെയാണ് നടക്കുന്നതെന്നും ബൊമ്മൈ പറഞ്ഞു.

മതപരിവർത്തന നിരോധന നിയമത്തിന് കർണാടക മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ചൊവ്വാഴ്ച ബെളഗാവിയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.