Follow the News Bengaluru channel on WhatsApp

വ്യാജ സര്‍ട്ടിഫിക്കറ്റുമായി യു.കെയിലേക്ക് പോകാന്‍ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി

ബെംഗളൂരു: വ്യാജ സര്‍ട്ടിഫിക്കറ്റുമായി സ്റ്റുഡന്റ് വിസയില്‍ യു.കെ.യിലേക്ക് പോകാനെത്തിയ മലയാളി യുവാവ് ബെംഗളൂരു വിമാനത്തില്‍ പിടിയിലായി. വയനാട് സ്വദേശി താഴത്തുവീട്ടില്‍ സോജു (22) ആണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്. യു.കെ.യിലേക്ക് പോകാനായി ബ്രിട്ടീഷ് എയര്‍വേസിലാണ് സിജു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്രക്കായി വിമാനത്താവളത്തിലെത്തിയ സിജുവിന്റെ രേഖകള്‍ പരിശോധിച്ച എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജമാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചാണ് ഇയാള്‍ സ്റ്റുഡന്റ് വിസ സംഘടിപ്പിച്ചെതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വിദേശത്തേക്ക് പഠനവിസ സംഘടിപ്പിക്കുന്ന കേരളത്തിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിലെ ഡെന്നി എന്ന ആൾ വഴി പരിചയപ്പെട്ട അനുരാഗാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു തന്നതെന്ന് ചോദ്യം ചെയ്യലില്‍ സിജു മൊഴി നല്‍കി.
65,000 രൂപയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയതോടെ ഡെന്നി സ്റ്റുഡന്റ്‌സ് വിസ സംഘടിപ്പിച്ച് കൊടുക്കുകയായിരുന്നെന്നും ഇതിനായി ഒമ്പത് ലക്ഷം രൂപ ഡെന്നിക്ക് നല്‍കിയതായും ഇയാള്‍ പറഞ്ഞു. ഡെന്നി, അനുരാഗ് എന്നിവര്‍ക്കെതിരേയും വിമാനത്താവള പോലീസ് കേസെടുത്തിട്ടുണ്ട്. വിസയ്ക്കായി വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്കുന്ന റാക്കറ്റിനെതിരെ പോലീസ് ബെംഗളൂരുവിലും കേരളത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.