Follow the News Bengaluru channel on WhatsApp

ഗവർണറുടെ ഭവന സന്ദർശനം കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി

ഭോപ്പാൽ : ഗവർണറുടെ ഭവന സന്ദർശനം കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി. മധ്യപ്രദേശ് വിദിഷ സ്വദേശിയായ ബുധ്റാം എന്ന ആദിവാസി ആണ് ഗവർണറുടെ സന്ദർശനത്തെ തുടർന്നു കടക്കാരനായത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിത വീടിന്റെ ഗൃഹപ്രവേശ ദിനത്തിൽ ഉച്ചഭക്ഷണം കഴിക്കാൻ ബുധ്റാമിന്റെ വീടാണ് ഗവർണർ തിരഞ്ഞെടുത്തത്. ഇതേ തുടർന്നു വീട്ടിൽ പുതിയ ഫാൻസി ഗേറ്റും ഫാനുകളും അധികൃതർ ഘടിപ്പിച്ചു.

ഗവർണർ ഞങ്ങളുടെ വീട്ടിലിരുന്നു ഭക്ഷണം കഴിക്കുമെന്നു അധികൃതർ അറിയിച്ച ശേഷം അവർ 14,000 രൂപ വിലയുള്ള ഗേറ്റ് ഘടിപ്പിച്ചതായി ബുധ്റാം പറഞ്ഞു. എന്നാൽ ഈ തുക വീട്ടുകാർ കണ്ടത്തണമെന്നാണ് അധികൃതരുടെ ആവശ്യം. ഇതാണ് ഇദ്ദേഹെത്തെ കടക്കാരനാക്കിയത്.  ഓഗസ്റ്റിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് ബുധ്റാമിന് നിർമാണത്തിലിരുന്ന വീടിന്റെ താക്കോൽ നൽകിയത്. ഗവർണർ മങ്കുഭായ് സി പട്ടേലാണ് താക്കോൽ കൈമാറിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.