Follow the News Bengaluru channel on WhatsApp

വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി

പത്തനംതിട്ട:  \പത്തനംതിട്ട ആങ്ങാമുഴിയിൽ നിന്ന് പുലിയെ പിടികൂടി. പരുക്കേറ്റ നിലയിൽ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ പുലിയെ വനംവകുപ്പ് അധികൃതർ വലവിരിച്ചാണ് പിടികൂടിയത്.

സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്.  ആട്ടിൻകൂടിനോട് ചേർന്ന് കിടക്കുകയായിരുന്നു പുലി. പരുക്കേറ്റ് അവശനിലയിലായിരുന്നു. വീട്ടുകാർ പോലീസിനെയും വനംവകുപ്പിനെയും ഉടൻ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിൽ ആയതിനാൽ പുലി ആരെയും ആക്രമിക്കാനോ ചാടിപ്പാകാനോ ശ്രമിച്ചില്ല. പിടികൂടിയ ശേഷം പുലിയെ റാന്നി ആർ.ആർ.പി ഓഫീസിലെത്തിച്ചിട്ടുണ്ട്  വനംവകുപ്പ് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പുലിയെ വനത്തിലേക്ക് തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.