Follow the News Bengaluru channel on WhatsApp

മൾട്ടി ലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങ് വിലക്കി കേന്ദ്രസർക്കാറിന്റെ ഉത്തരവ്

ന്യൂഡൽഹി: മൾട്ടി ലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങ് വിലക്കി കേന്ദ്രസർക്കാറിന്റെ ഉത്തരവ്. ആളുകളെ കണ്ണി ചേർത്ത് വിവിധ തട്ടുകളാക്കി പ്രവർത്തിക്കുന്ന രീതിയാണ് കേന്ദ്രം വിലക്കിയത്.

നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ഇന്ന് ധാരാളം മൾട്ടി ലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങ് നടക്കുന്നുണ്ട്. പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സർക്കുലേഷൻ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന മണി ചെയിൻ പദ്ധതികൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

നീതിപൂർവമല്ലാത്ത വ്യാപാരമാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു. ആളുകളെ പുതുതായി ചേർക്കുന്നതിന് അനുസരിച്ച് പണം ലഭിക്കുന്ന പിരമിഡ് മാതൃകയാണിത്. ആദ്യം ചേരുന്നവർ മുകൾതട്ടിലും പിന്നീട് ചേരുന്നവർ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേർത്തു കൊണ്ടിരിക്കുന്ന മൾട്ടിലെയേഡ് നെറ്റ് വർക്കാണ് പിരമിഡ് സ്‌കീം എന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു. കേരളത്തിൽ സജീവമായ മിക്ക വിദേശ ഇന്ത്യൻ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്.

ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വിൽപ്പനക്കാരിലൂടെ തങ്ങളുടെ ഉൽപ്പനങ്ങളും സേവനങ്ങളും നൽകുന്നതാണ് ഡയറക്ട് സെല്ലിങ്. കമ്പനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിംഗ്) റൂൾസ്, 2021 അനുസരിച്ച്, അവരുടെ നേരിട്ടുള്ള വിൽപ്പനക്കാരിൽ നിന്ന് ഉണ്ടാകുന്ന പരാതികൾക്ക് കമ്പനികൾ ബാധ്യസ്ഥരായിരിക്കും.ഇത്തരം കമ്പനികൾക്ക് ഇന്ത്യയിൽ ഒരു ഓഫീസെങ്കിലുമുണ്ടാകണം, ഉപഭോക്തൃ സംരക്ഷണം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള പിരമിഡ് സ്‌കീം അല്ലെങ്കിൽ മണി സർക്കുലേഷൻ സ്‌കീം എന്നിവയുമായി ബന്ധമില്ലന്ന് കമ്പനി വ്യക്തമാക്കണം, എല്ലാ വിൽപനക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകണം, കമ്പനി സെക്രട്ടറി വിൽപനക്കാരുമായി രേഖാമൂലം കരാറിലേർപ്പെടണം.

വിൽപ്പനക്കാരുടെ ചരക്കുകൾക്കും സേവനങ്ങൾക്കും കമ്പനി സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

കമ്പനി ആക്റ്റ്, 2013, പാർട്ണർഷിപ്പ് ആക്റ്റ്, 1932 അല്ലെങ്കിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ആക്റ്റ്, 2008 എന്നിവ പ്രകാരം രജിസ്റ്റർ ചെയ്യേണ്ട ഡയറക്ട് സെല്ലിംഗ് കമ്പനികൾ പുതിയ വിജ്ഞാപനത്തിലെ ചട്ടങ്ങൾ നടപ്പാക്കുകയും പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാറുകളാണെന്നും നിർദേശങ്ങളിൽ പറയുന്നു.

വിജ്ഞാപനമനുസരിച്ച് 90 ദിവസത്തിനകം നിയമങ്ങൾ ബാധകമാകും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളും ഡയറക്ട് സെല്ലർമാരും പുതിയ നിയമങ്ങൾ പാലിക്കണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.