കര്‍ണാടകയില്‍ അഞ്ചുപേര്‍ക്കു കൂടി ഒമിക്രോണ്‍; രോഗം ബാധിച്ചവരുടെ എണ്ണം 43 ആയി
ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ചു പേരും യാത്രാ പശ്ചാത്തലമുള്ളവരാണ്. യു.എസില്‍ നിന്നും വന്ന ദാവണ്‍ഗരെ സ്വദേശിയായ 22 കാരി, യു. എസില്‍ നിന്നും ഖത്തര്‍ വഴി ബെംഗളൂരുവിലെത്തിയ 24 കാരന്, ദുബായില്‍ നിന്നും ബെംഗളൂരുവിലെത്തിയ തമിഴ്നാട് സ്വദേശിയായ 53 കാരന്, ഘാനയില്‍ നിന്നും ദുബായി വഴി ബെംഗളൂരുവിലെത്തിയ 61 കാരന്, മുംബൈയില്‍ നിന്നും ബെംഗളൂരുവിലെത്തിയ 41 കാരന് എന്നിവര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ബുധനാഴ്ച 566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുറച്ച് ആഴ്ചകള്‍ക്കുശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 500 കടന്നത്. ബെംഗളൂരുവില്‍ 400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Five new cases of Omicron confirmed in Karnataka on 29-12-21.
1) 22 yr female, Davanagere (Travelled from USA)
2) 24 yr male, Bengaluru (Returned from USA via Qatar)
3) 53 yr male, Tamilnadu (Arrived at KIAL from Dubai)
4) 61 yr male, Bengaluru (Travelled from Ghana via Doha)— Dr Sudhakar K (@mla_sudhakar) December 29, 2021
5) 41 yr male, Mumbai (Travelled from Mumbai to Bengaluru by flight)
All positive persons have been isolated and primary and secondary contacts have been identified and tested.
— Dr Sudhakar K (@mla_sudhakar) December 29, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.