Follow the News Bengaluru channel on WhatsApp

പുതുവർഷത്തിനെ വരവേൽക്കാൻ ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം

ബെംഗളൂരു: പുതുവർഷത്തിനെ വരവേൽക്കാൻ ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും  ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള സംവിധാനത്തെ സ്‌പോയിലർ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, ആദ്യമായാണ് ഒരു മെസേജിംഗ് ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്.

ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ ‘സ്‌പോയിലർ’ ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം. ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.