Follow the News Bengaluru channel on WhatsApp

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 15 വയസ്സ് മുതൽ 18 വയസ്സു വരെയുള്ളവർക്കാണ് വാക്സിൻ കുത്തിവെയ്ക്കുന്നത്. ഓൺലൈനായും സ്പോട്ട് റജിസ്ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനം. കുട്ടികൾക്ക് കോവാക്സിൻ ആണ് വിതരണം ചെയ്യുക. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കോവാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും.

ഓൺലൈൻ റജിസ്ട്രേഷന് സൗകര്യമില്ലാത്ത കുട്ടികളുടെ റജിസ്ട്രേഷൻ സ്കൂളുകൾ വഴിയും പൂർത്തിയാക്കും.

തിങ്കളാഴ്ച മുതലാണ് കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുക. നിലവിലുള്ള വാക്സിൻ വിതരണ കേന്ദ്രങ്ങളിൽത്തന്നെ ഇതിനായി പ്രത്യേക സൗകര്യമൊരുക്കും.

തിങ്കളാഴ്ച മുതൽ വാക്സിനേഷന് കുട്ടികൾക്കായിരിക്കും മുൻഗണന. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവർക്കായി ശനി, ഞായർ ദിവസങ്ങളിൽ വാക്സിനേഷൻ യജ്ഞം നടത്തും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.