Follow the News Bengaluru channel on WhatsApp

ബാംഗ്ലൂര്‍ മലയാളീ സ്‌പോര്‍ട്‌സ് ക്ലബ് ക്രിക്കറ്റ് മത്സരം ജനുവരി 30 ന്

ബെംഗളൂരു: കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ബെംഗളൂരു മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാംഗ്ലൂര്‍ മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ജനുവരി 30ന് കുഡ്ലു ഗേറ്റിലുള്ള ഇഖ്റ ഗെയിംസ് വില്ലേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഒന്നാം സമ്മാനമായി ട്രോഫിയും 15000 രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും നല്കും. കൂടാതെ ബെസ്‌റ് ബാറ്റ്‌സ്മാന്‍, ബെസ്‌റ് ബൗളര്‍, ബെസ്‌റ് വിക്കറ്റ് കീപ്പര്‍, മാന് ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് എന്നീ വിഭാഗങ്ങളിലും ക്യാഷ് പ്രൈസും ട്രോഫിയും നല്കും.

2019 മാര്‍ച്ചില്‍ എം.എല്‍.എയും മുന്‍ കര്‍ണാടക ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡിയാണ് ബാംഗ്ലൂര്‍ മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉത്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ബെംഗളൂരു മലയാളികള്‍ മാത്രം ഉള്‍പ്പെട്ട ഒട്ടനവധി ടീമുകള്‍ അണിചേര്‍ന്ന ക്രിക്കറ്റ് മാച്ച്, ഫുട്‌ബോള്‍ മാച്ച്, ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എന്നിവ ക്ലബ് സംഘടിപ്പിച്ചു.

കോവിഡ് മഹാമാരികാലത്ത് ബി.എം.എസ്.സി നിരവധി ഗെയിംസുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. നീണ്ട 20 മാസങ്ങള്‍ക്കു ശേഷം ബെംഗളൂരു മലയാളികളെ മാത്രം ഉള്‍ക്കൊള്ളിച്ചു വീണ്ടുമൊരു കായിക മാമാങ്കത്തിന് തയ്യാറെടുക്കുകയാണ് ബെംഗളൂരു മലയാളി സ്‌പോര്‍ട്‌സ് ക്ലബ്.

ടീം രെജിസ്‌ട്രേഷനായി ബന്ധപ്പെടുക: 9995322246, 7907619088, 9744954954


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.