Follow the News Bengaluru channel on WhatsApp

തൊഴിലവസരങ്ങള്‍

  • യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കേന്ദ്രസർക്കാരിന്റെ വകുപ്പുകൾ/മന്ത്രാലയങ്ങൾ/സ്ഥാപനങ്ങളിലെ വിവിധ തസ്‌തികകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തിന്‌ കീഴിൽ അസിസ്‌റ്റന്റ്‌ കമീഷണർ 2, പ്രതിരോധ മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌എൻജിനിയർ 157, സെൻട്രൽ ലേബർ സർവീസിൽ ജൂനിയർ ടൈം സ്‌കെയിൽ 17, ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 9, ആയുഷിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. വിശദവിവരത്തിന്‌ https://www.upsc.gov.in/

  • ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ ട്രെയിനി എൻജിനിയർ ഒഴിവുണ്ട്‌

ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ ട്രെയിനി എൻജിനിയർ ഒഴിവുണ്ട്‌. യോഗ്യത 55 ശതമാനം മാർക്കോടെ ബിഇ/ബിടെക്‌(ഇലക്ട്രോണിക്‌സ്‌/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ ഇആൻഡ്‌ടി/ ടെലികമ്യൂണിക്കേഷൻ). ഉയർന്ന പ്രായം 28. bel-india.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 15.

  • ഇഎസ്‌ഐസി 3847 ഒഴിവുകള്‍

എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍(ഇഎസ്‌ഐസി) 3847 ഒഴിവുകള്‍. അപ്പര്‍ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ്, സ്റ്റെനോഗ്രാഫർ തസ്തികളിലാണ് ഒഴിവുകള്‍. യോഗ്യത അപ്പര്‍ഡിവിഷന്‍ ക്ലര്‍ക്ക്: – ബിരുദം, കപ്യൂട്ടര്‍ പരിജ്ഞാനം. സ്റ്റെനോഗ്രാഫര്‍: – പ്ലസ്ടു, 10 മിനിറ്റില്‍ 80 വാക്കുകള്‍ ടെപ്പിങ്ങ് സ്പീഡ് വേണം. മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ് യോഗ്യത പത്താം ക്ലാസ്സ്‌. കേരളത്തിൽ 130 ഒഴിവുണ്ട്‌. 2022 ജനുവരി 15മുതൽ ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം . അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കുള്ള പ്രായം 18–-27 . മള്‍ട്ടിടാസ്‌കിങ് തസ്തികയില്‍ ഉയർന്ന പ്രായം 25. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://www.esic.nic.in/

 

  • എസ്‌എസ്‌സി അപേക്ഷ ക്ഷണിച്ചു

കമ്പൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ പരീക്ഷക്ക്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ(എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ ഓഫീസുകൾ/സ്ഥാപനങ്ങളിലെ ഗ്രൂപ്പ്‌ ബി, സി വിഭാഗങ്ങളിലെ 36 തസ്‌തികകളിലേക്കാണ്‌ വിജ്ഞാപനമായത്‌. യോഗ്യത ബിരുദം. ജനുവരി 23നകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്കകം ബിരുദം നേടിയവരാകണം അപേക്ഷകർ. ഓരോ തസ്‌തികയിലേക്കും ആവശ്യമായ യോഗ്യതകളുടെ വിവരം വിജ്ഞാപനത്തിൽ ലഭിക്കും. 18–-27, 18–-30, 20–-30 എന്നിങ്ങനെ വ്യത്യസ്‌ത തസ്‌തികകൾക്ക്‌ വ്യത്യസ്‌ത പ്രായപരിധിയാണ്‌. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഒന്നാം ഘട്ട പരീക്ഷ ഏപ്രിലിൽ. കേരളം, കർണാടക സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപിലെയും അപേക്ഷകർ കേരള–-കർണാടക റീജണലിലാണ്‌ വരുന്നത്‌. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തൃശൂർ, തിരുവനന്തപുരം എന്നിവയാണ്‌ പരീക്ഷാകേന്ദ്രങ്ങൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.