Follow the News Bengaluru channel on WhatsApp

ഗോവയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു; ജനുവരി 26 വരെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു

ഗോവ: ഗോവയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി പതിനൊന്ന് മണി മുതൽ രാവിലെ ആറു മണി വരെയാണ് സംസ്ഥാനത്ത് രാത്രി കർഫ്യു നടപ്പാക്കുക. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 26 വരെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

കോവിഡ് കർമ്മസമിതിയുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യം മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചത്. ഞായറാഴ്ച ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായിരുന്നു. നാളെ മുതൽ ജനുവരി 26 വരെ എട്ട്, ഒമ്പത് ക്ലാസുകളിലെ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി കോവിഡ് കർമസമിതി അംഗം ശേഖർ സൽക്കാർ പറഞ്ഞു.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ വാക്സിൻ സ്വീകരിക്കാനായി സ്‌കൂളുകളിൽ എത്തണമെന്നും ഇതിനു ശേഷം ജനുവരി 26 വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ കോളേജുകളും ജനുവരി 26 വരെ അടച്ചിടുമെന്നും ശേഖർ സൽക്കാർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.