Follow the News Bengaluru channel on WhatsApp

ബ്ലാക്ക് ബെറി ഫോണുകൾ ഇനി ഓർമയിലേക്ക് ; ഇന്ന് ബ്ലാ​ക്ക്​​​ബെ​റി പൂർണമായി സേ​വ​നം അ​വ​സാ​നി​പ്പി​ക്കും

മുംബൈ : ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു ബ്ലാക്ക് ബെറി ഫോണുകൾ ഇനി ഓർമയിലേക്ക്. ഇന്ന് ബ്ലാ​ക്ക്​​​ബെ​റി പൂർണമായി സേ​വ​നം അ​വ​സാ​നി​പ്പി​ക്കും.

ചൊ​വ്വാ​ഴ്​​ച മു​ത​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ര്‍ക്ക്​ ല​ഭ്യ​മാ​കി​ല്ല. കാ​ളി​ങ്, എസ്എംഎസ് അയക്കൽ, നെ​റ്റ്​ ഉപയോഗം, വൈ-​ഫൈ കണക്ഷൻ എ​ന്നി​വ കിട്ടി​ല്ല. 2021 സെപ്റ്റംബറി​ൽ​ ത​ന്നെ സേ​വ​നം പൂ​ർ​ണ​മാ​യി നിർത്താൻ തീ​രു​മാ​നി​ച്ച​താ​ണെ​ങ്കി​ലും തങ്ങളെ സ്​​നേ​ഹി​ക്കു​ന്ന​വ​രോ​ടു​ള്ള ന​ന്ദി​സൂചകമായി ബ്ലാ​ക്ക്​ ​ബെ​റി തുടരുകയായിരുന്നു.

ബ്ലാ​ക്ക്​ ​ബെ​റി ഓപറേറ്റിങ്​ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോ​ണു​ക​ൾ മാത്ര​മാ​ണ്​ ഇതോടെ ഓർ​മ​യാ​വു​ക. ബ്ലാ​ക്ക്​​ബെ​റി 7.1 ഒ.​എ​സ്​ വ​രെ​യു​ള്ള​ത്, ബ്ലാ​ക്ക്​​ബെ​റി പ്ലേ​ബു​ക്ക് ഒ.​എ​സ് 2.1 വ​രെ​യു​ള്ള​ത്, ബ്ലാ​ക്ക്​​ബെ​റി 10 എ​ന്നി​വ​യു​ള്ള ഫോ​ണു​ക​ൾ ആ​ണ്​ ഇനി പ്രവർത്തിക്കാത്തത്.

ആ​ൻ​ഡ്രോ​യി​ഡ്​ ഓ​പ​റേ​റ്റി​ങ്​ സി​സ്റ്റ​ത്തി​ൽ പ്രവർത്തിക്കുന്ന ബ്ലാ​ക്ക്​​​ബെ​റി ഫോ​ണു​ക​ൾ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. സ്വ​കാ​ര്യ​ത​ക്കും സു​ര​ക്ഷ​ക്കും​ ഏ​റെ​പേ​രു​കേ​ട്ട ബ്ലാ​ക്ക്​​​ബെ​റി ഫോ​ണു​ക​ൾ പ​ണ്ട്​ പ്ര​ശ​സ്ത​രു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നു.

മ​ര​ണം ഉ​റ​പ്പാ​യി​ട്ടും ക്യു​വ​ർ​ട്ടി കീ​ബോ​ർ​ഡ് ഒ​ഴി​വാ​ക്കാ​ന്‍ ബ്ലാ​ക്ക്​​​ബെ​റി ത​യാ​റാ​യി​ല്ല. വി​ല​ക്കൂ​ടു​ത​ലും ജ​ന​പ്രി​യ​മാ​യ ആ​പു​ക​ളു​ടെ കു​റ​വും ട​ച്ച്​​സ്ക്രീ​നി​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

മ​റ്റു​വ​ഴി​യി​ല്ലാ​തെ ആ​ന്‍ഡ്രോ​യി​ഡ് ഓപറേറ്റിങ് സി​സ്റ്റ​ത്തി​ലേ​ക്കും ട​ച്ച്​​സ്ക്രീ​നി​ലേ​ക്കും മാ​റി​യെ​ങ്കി​ലും ജ​നം ഒ​പ്പം​കൂ​ടി​യി​ല്ല. 2013ൽ ​പ​രി​ക്ഷ്​​ക​രി​ച്ച ഒ.​എ​സു​മാ​യും 2015ൽ ​ആ​ൻ​ഡ്രോ​യി​ഡി​ലും എ​ത്തി​യെ​ങ്കി​ലും ആപ്പിളിനോടും സാം​സ​ങ്ങി​നോ​ടും ഏ​റ്റു​മു​ട്ടാ​ൻ ശേഷിയില്ലാതെ 2016ല്‍ ​ബ്ലാ​ക്ക്​​​ബെ​റി വി​പ​ണി വി​ടു​ക​യാ​യി​രു​ന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.