കുട്ടികള്‍ക്കുള്ള വാക്സിനേഷന് തുടക്കമായി
ബെംഗളൂരു: കര്‍ണാടകയില്‍ 15 നും 18 ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് ഡ്രൈവിന് തിങ്കളാഴ്ച തുടക്കമായി. ആദ്യദിനത്തില്‍ സംസ്ഥാനത്ത് 4,03928 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്. വാക്സിനേഷന്റെ സംസ്ഥാന തല ഉദ്ഘാടനം ബസവേശ്വര നഗറിലെ ബി.ബി.എം.പി സ്കൂളില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിച്ചു.
ആദ്യ ദിനം നല്കാന് ലക്ഷ്യമിട്ടതിന്റെ 63 ശതമാനമാണ് വിതരണം ചെയ്തത്. 16 ജില്ലകളില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത് ബെളഗാവിയിലാണ്. ജില്ലയില്‍ 47,720 പേരാണ് വാക്സിന് സ്വീകരിച്ചത്. ബെംഗളൂരു കോര്പ്പറേഷന് പരിധിയില്‍ 29423 കുട്ടികളാണ് വാക്സിന് സ്വീകരിച്ചത്. വെസ്റ്റ് സോണ്‍ (7265) ബൊമ്മനഹള്ളി സോണ്‍ (3812), ഈസ്റ്റ് സോണ്‍ (3767) എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര് വാക്സിന് സ്വീകരിച്ചത്.
സംസ്ഥാനത്തൊട്ടാകെ 4160 വാക്സിനേഷന് കേന്ദ്രങ്ങളാണ് ആദ്യ ദിനം ഒരുക്കിയത്. വരും ദിവസങ്ങളില്‍ ഗ്രാമ- നഗരപ്രദേശങ്ങളിലടക്കം കൂടുതല്‍ വാക്സിനേഷന് ഡ്രൈവുകള്‍ നടത്താനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.