Follow the News Bengaluru channel on WhatsApp

കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. സംസ്ഥാന വ്യാപകമായി രണ്ടാഴ്ചത്തേക്ക് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. രോഗ വ്യാപനം രൂക്ഷമായ ബെംഗളൂരുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.

ഇന്ന് രാവിലെ ചേർന്ന കോവിഡ് സാങ്കേതിക സമിതി യോഗം നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ശുപാർശ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ രാത്രി രണ്ടര മണിക്കൂറോളം നീണ്ട അടിയന്തര യോഗം ചേർന്നത്. റവന്യൂ മന്ത്രി ആർ. അശോകയും ആരോഗ്യ മന്ത്രി ഡോ.കെ സുധാകറുമാണ് യോഗത്തിന് ശേഷം മാധ്യമങ്ങളെ തീരുമാനമറിയിച്ചത്. ഇന്ന് സംസ്ഥാനത്ത്  142 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകൾ ഹോട്ടൽ, റസ്റ്റോറൻ്റ്, മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയിൽ 50%. മാത്രമായി പ്രവേശനം ഏർപ്പെടുത്തും. ബെംഗളൂരുവിൽ രണ്ടാഴ്ചവരെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ താത്കാലികമായി അടച്ചിടും. പത്ത് പന്ത്രണ്ട് ക്ലാസുകൾ പ്രവർത്തിക്കും. പതിനൊന്നാം ക്ലാസുകൾ ഓൺ ലൈനിലാകും. ഇത് സംബന്ധിച്ചുള്ള വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും.

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 2479 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2053 കേസുകളും ബെംഗളൂരുവിലാണ്. പ്രതിദിന കേസുകൾ കുത്തനെ ഉയർന്നതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ (ആക്ടിവ് കേസുകളും ഉയർന്നു. ഒരാഴ്ച മുമ്പ് 7000 ഓളം സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇരട്ടിയോളമായി വർധിച്ചു.

 

updating…..


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.