Follow the News Bengaluru channel on WhatsApp

വാരാന്ത്യ കര്‍ഫ്യൂ, രാത്രി കര്‍ഫ്യൂ, കര്‍ണാടകയിലെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചറിയാം

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകളിലുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ടാഴ്ച കാലത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും നിലവിലെ രാത്രികാല കര്‍ഫ്യൂ നീട്ടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പത്തു മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള കോളേജുകളും പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഒഴികെയുളള സ്‌കൂളുകളും പ്രവര്‍ത്തിക്കില്ല. പുതിയ നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ ജനുവരി 19 വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍

  • എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും
  • സെക്രട്ടറിയേറ്റില്‍ അണ്ടര്‍സെക്രട്ടറി മുതല്‍ താഴെയുള്ളവരില്‍ 50 ശതമാനം മാത്രം ഹാജരായാല്‍ മതി.
  • മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ അതത് സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും.
  • ഹോട്ടലുകള്‍, പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തിയറ്ററുകള്‍, ഓഡിറ്റോറിയം എന്നിവയില്‍ 50 ശതമാനം , ഇരിപ്പിടങ്ങള്‍ മാത്രമേ അനുവദിക്കു.
  • വിവാഹ ചടങ്ങുകള്‍ക്ക് തുറന്ന സ്ഥലങ്ങളില്‍ 200 പേരേയും ഹാളുകളില്‍ 100 പേരേയും മാത്രമേ പ്രവേശിപ്പിക്കു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ഇരു കോവിഡ് വാക്‌സിനുകളും സ്വീകരിച്ചിരിക്കണം.
  • സ്വിമ്മിങ് പൂളുകളിലും ജിംനേഷ്യങ്ങളിലും സ്റ്റേഡിയങ്ങളിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവു.
  • മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം.
  • ധര്‍ണകള്‍, പ്രതിഷേധ റാലികള്‍ എന്നിവക്ക് നിരോധനം
  • മഹാരാഷ്ട്ര, കേരള അതിര്‍ത്തിയിലെ പരിശോധനക്ക് പുറമേ ഗോവ അതിര്‍ത്തിയിലും പരിശോധന തുടരും

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 2479 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2053 കേസുകളും ബെംഗളൂരുവിലാണ്. പ്രതിദിന കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനത്തെ സജീവ (ആക്ടിവ്) കേസുകളും ഉയര്‍ന്നു. ഒരാഴ്ച മുമ്പ് 7000 ഓളം സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇരട്ടിയോളമായി വര്‍ധിച്ചു.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന കോവിഡ് സാങ്കേതിക സമിതി യോഗം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തില്‍ കര്‍ശന തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു. നിർദേശങ്ങൾ വ്യക്തമാക്കിയ ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറി  രാത്രിയോടെ പുറത്തിറക്കി.

ഉത്തരവ് കാണാം :

 

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.