Follow the News Bengaluru channel on WhatsApp

നിത്യചെലവിനായി പത്മനാഭസ്വാമി ക്ഷേത്രം കടമെടുക്കുന്നു

തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിത്യചെലവിനായി കടമെടുക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വരുമാനം കുറഞ്ഞതാണ് കാരണം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്പയായി 2 കോടി അനുവദിച്ചു.

പ്രതിദിനച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10 കോടി രൂപ വായ്പ അനുവദിക്കണമെന്നും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു.

2021 മേയിൽ നൽകിയ കത്തിൽ ഇപ്പോഴാണ് തീരുമാനമെടുത്തത്. വായ്പ തിരിച്ചടവിന് ഒരുവർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്. മണ്ഡലകാലമായിട്ടും 2.5 ലക്ഷം രൂപയാണ് ഇപ്പോൾ ദിവസ വരുമാനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.