Follow the News Bengaluru channel on WhatsApp

സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ സ്ഥാനമൊഴിഞ്ഞു

ന്യൂഡൽഹി: സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ഠിത സേവനം നൽകുന്നതിന് ലൈസൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്സ്ക്രിപ്ഷനുകൾ നിർത്തിവെക്കാൻ സർക്കാർ നിർദേശിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് സഞ്ജയ് ഭാർഗവയുടെ പിൻമാറ്റം.

ലൈസൻസ് നേടുന്നതിൽ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച് ഇന്ത്യയിൽ നിന്നും ഇതുവരെ സേവനത്തിനായി ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകുമെന്നറിയിച്ച് കമ്പനി കഴിഞ്ഞ ദിവസം ഇമെയിൽ സന്ദേശവും അയച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സ്റ്റാർലിങ്ക് ഇന്ത്യ യുടെ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും കൺട്രി ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിയുകയാണ് എന്ന് ഭാർഗവ ലിങ്ക്ഡ് ഇൻ പോസ്റ്റിൽപറഞ്ഞു. ഡിസംബർ 31 നായിരുന്നു ഓഫീസിൽ തന്റെ അവസാന ദിനമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തതിന് പിന്നാലെ വലിയ പ്രചാരമാണ് സഞ്ജയ് ഭാർഗവയുടെ നേതൃത്വത്തിൽ സ്റ്റാർ ലിങ്ക് ഇന്ത്യയ്ക്ക് നൽകിയിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.