Follow the News Bengaluru channel on WhatsApp

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കൂടുന്നു

മുംബൈ: സർക്കാർ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 6.52 ശതമാനത്തിലാണ് ആദായമെത്തിയത്. പത്തുവർഷത്തെ കാലാവധിയുള്ള സർക്കാർ ബോണ്ടിന്റെ ആദായത്തിൽ ഇന്നലെ മാത്രം ആറ് ബേസിസ് പോയന്റിന്റെ വർധനവാണുണ്ടായത്.

രാജ്യത്തെ വർധിച്ചുവരുന്ന ധനക്കമ്മിയും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് ബോണ്ട് നിക്ഷേപകർ ഉയർന്ന ആദായത്തിൽ ഉറച്ചുനിന്നതാണ് വർധനവിന് കാരണം.

ബോണ്ട് ആദായത്തിൽ നാലുമാസത്തിനിടെയുണ്ടായ ഏറ്റവുംവലിയ ഏകദിന വർധനവാണിത്. 6.46 ശതമാനം ആദായത്തിലായിരുന്നു തിങ്കളാഴാച് വിപണി ക്ലോസ് ചെയ്തത്. ബാങ്ക് ക്രഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം, പണപ്പെരുപ്പം, യുഎസ് ബോണ്ട് ആദായം എന്നിവയിലെ വർധനമൂലം കുറച്ചുമാസങ്ങളായി രാജ്യത്തെ സർക്കാർ സെക്യൂരിറ്റി വിപണി സമ്മർദത്തിലാണ്.

പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായത്തിൽ 2021 ജനുവരി മൂന്നിന് ഒറ്റദിവസംകൊണ്ടാണ് 12.5 ബേസിസ് പോയന്റിന്റെ വർധനവുണ്ടായത്. ആദായം ഒരുമാസത്തെ ഉയർന്ന നിരക്കായ 1.64ശതമാനത്തിലെത്തുകയുംചെയ്തു. 2020 ജൂലായിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.52ശതമാനത്തിൽനിന്ന് മൂന്നിരട്ടിയിലധികമാണ് വർധനവുണ്ടായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.