Follow the News Bengaluru channel on WhatsApp

ഇറ്റലി-അമൃത്സര്‍ വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവ്

അമൃയതസർ: ഇറ്റലിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് വന്ന വിമാനത്തിലെത്തിയ 125 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ വിമാനത്തിലെത്തിയവർക്ക് എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് എയർപോർട്ട് ഡയറക്ടറായ വി.കെ.സേഥ് പറഞ്ഞു. ആകെ 179 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്.

രോഗം സ്ഥിരീകരിച്ചവരെയെല്ലാം ക്വാറന്റീനിലാക്കി. വകഭേദം കണ്ടെത്താനായി ഇവരുടെ സാമ്പിൾ ജനിതക ശ്രേണീകരണ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

ഇറ്റലിയിൽ നിന്ന് വരുന്നവരടക്കമുള്ളവർക്ക് എയർപോർട്ടിൽ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് വിമാനം കയറും മുമ്പേ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവായിരുന്നവർ ഇവിടെയെത്തിയപ്പോൾ പോസിറ്റീവായത് എങ്ങനെയെന്ന് പലരും ചോദ്യവും ഉയരുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.