Follow the News Bengaluru channel on WhatsApp

ലഹരിമരുന്ന്; മൂന്ന് മലയാളികള്‍ പിടിയിലായി

ബെംഗളൂരു: കോടി കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് മലയാളികള്‍ കര്‍ണാടക-വയനാട് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പിടിയിലായി. അങ്കമാലി സ്വദേശി മുഹമ്മദാലി(40), ആലുവ സ്വദേശി സജിബ്(40), ആലപ്പുഴ സ്വദേശി റിനാസ് (33) എന്നിവരാണ് ബാവലി ചെക്ക് പോസ്റ്റില്‍ നടന്ന എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്.

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാക്കറിന്‍ ആണെന്ന രീതിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. 480 മില്ലിഗ്രാം മെത്താഫിറ്റാമൈൻ ക്രിസ്റ്റല്‍ എന്ന ലഹരി മരുന്നാണിതെന്ന് എക്‌സൈസ് സംഘം പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ മാരകമായ എം.ഡി.എം.എ ഗണത്തിൽപ്പെട്ട സിന്തറ്റിക്ക് മയക്കുമരുന്നാണ് മെത്താഫിറ്റാമൈൻ. ഗ്രാമിന് 3000 നും നാലായിരത്തിനും ഇടയയിൽ ഇതിന് വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.