Follow the News Bengaluru channel on WhatsApp

രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിലാണ് ഇ-പാസ്പോർട്ട് തയാറാക്കുക. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യം നൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും എളുപ്പത്തിൽ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അച്ചടിച്ച പുസ്തകമായാണ് നിലവിൽ രാജ്യത്ത് പാസ്പോർട്ട് നൽകുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക-നയതന്ത്ര പാസ്പോർട്ടുകൾ 20,000 പേർക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചിരുന്നു.

36 പാസ്പോർട്ട് ഓഫീസുകളും 93 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുമാണ് നിലവിൽ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്നും നിലവിലേതുപോലെ തുടരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.