Follow the News Bengaluru channel on WhatsApp

വാരാന്ത്യ കര്‍ഫ്യൂ ഇന്ന് രാത്രി മുതല്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ കര്‍ഫ്യൂ ഇന്ന് രാത്രി മുതല്‍ നിലവില്‍ വരും. രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ നേരത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 19 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 8, 9,15, 16 എന്നീ ദിവസങ്ങളിലാണ് വാരാന്ത്യ ലോക് ഡൗണ്‍. ഈ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ ബി.എം.ടി.സിയുടെ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. അതേ സമയം അവശ്യമേഖലകളിലുള്ളവര്‍ക്കായി സര്‍വീസ് നടത്തും. മെട്രോ ട്രെയിന്‍ സര്‍വീസും കര്‍ണാടക ആര്‍.ടി.സി. ബസുകളും സര്‍വീസ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

വാരാന്ത്യ കര്‍ഫ്യൂ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ ബെംഗളൂരുവിലെ മേല്‍പ്പാലങ്ങള്‍ എല്ലാം ബാരിക്കേഡ് വെച്ച് അടച്ചിടുമെന്ന് സിറ്റി പോലീസ് കമീഷണര്‍ കമാല്‍ പന്ത് അറിയിച്ചിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി കര്‍ഫ്യൂ, വാരാന്ത കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയങ്ങളില്‍ ബെംഗളൂരുവില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. വെറും ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് 15266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി ഒന്നിന് സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 9386 ആയിരുന്നു. ജനുവരി ആറിലേക്ക് എത്തുമ്പോള്‍ ഇത് 22173 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടായത് ബെംഗളൂരുവിലാണ്. ജനുവരി ഒന്നിന് 7876 സജീവ കേസുകളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ആറ് ദിവസത്തിനിടെ ഇത് 18913 ആയി ഉയര്‍ന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.