Follow the News Bengaluru channel on WhatsApp

സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട 232 കോടി രൂപയുടെ തിരിമറി; കന്നഡ സിനിമാ നിർമാതാവ് ആനന്ദ് ബാലകൃഷ്ണ അപ്പു ഗോലിനെ ഇഡി അറസ്റ്റ്‌ ചെയ്തു

ബെംഗളൂരു: സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട 232 കോടി രൂപയുടെ തിരിമറി കേസിൽ കന്നഡ സിനിമാ നിർമാതാവ് ആനന്ദ് ബാലകൃഷ്ണ അപ്പു ഗോലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ്‌ ചെയ്തു. ബെലഗാവിയിലെ ക്രാന്തിവീര സങ്കൊള്ളി രായണ്ണ അർബൻ സഹകരണ ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയർമാനും സിനിമാനിർമാതാവുമായ ആനന്ദ് ബാലകൃഷ്ണ അപ്പുഗൊൾ ആണ് അറസ്റ്റിലായത്.

ഉയർന്ന പലിശയോടെ മടക്കിനൽകാമെന്ന് വാഗ്ദാനംചെയ്ത് നിക്ഷേപകരിൽനിന്നും സ്വീകരിച്ച പണം വകമാറ്റി ചെയർമാന്റെയും കൂടെയുള്ളവരുടെയും പേരിലുള്ള ആസ്തികളാക്കി മാറ്റിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പണം തിരിച്ചുനൽകാതെ നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതിയിൽ ബെലഗാവി പോലീസ് 2017-ൽ രജിസ്റ്റർചെയ്ത കേസിലാണ് ഇ.ഡി.അന്വേഷണം നടത്തിയത്.

2017 മാർച്ച് വരെ 26,000 പേരിൽനിന്ന്‌ സ്വീകരിച്ച പണം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. ആനന്ദ് ബാലകൃഷ്ണ അപ്പുഗൊൾ ഉൾപ്പെടെ 15 പേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ആനന്ദ് ബാലകൃഷ്ണ അപ്പുഗൊളിനെ അന്വേഷണത്തിനായി ഇ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.