Follow the News Bengaluru channel on WhatsApp

മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളൂരു: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മലയാളി മരിച്ചു. കൊച്ചി ചിരിയാപട്ടപറമ്പില്‍ സ്വദേശിയും ബെംഗളൂരു ടി. സി. പാളയ ലോഗോസ് റിട്രീറ്റ് സെന്ററിന് സമീപം താമസക്കാരനുമായ ജോഷി (വര്‍ഗീസ് സി.ജെ – 42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെ ഹൊറമാവു അഗ്ര സര്‍ക്കിളിന് സമീപത്താണ് അപകടം നടന്നത്. ജോഷി സഞ്ചരിച്ച ബൈക്കിലേക്ക് മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഫ്രെസ്‌കോര്‍ ഫുഡ് വര്‍ക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷിജി വര്‍ഗീസ്. മക്കള്‍: അശ്വിന്‍ വര്‍ഗീസ്, ജോഷ്വിന്‍ വര്‍ഗീസ്.

ഫ്രെസ്‌കോര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, ബാബുസാപാളയ സെന്റ്. ജോസഫ് പള്ളി, ലോഗോസ് റിട്രീറ്റ് സെന്റർ എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവര്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് സഹായം ചെയ്തു. സംസ്‌കാരം ഇന്ന് വൈകിട്ട് ബാബുസാപാളയ സെന്റ് ജോസഫ് സെമിത്തേരിയില്‍ നടക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.